രാജ്കുമാര്‍ കൊലക്കേസ്:കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും


ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. മർദ്ദനത്തിൽ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി ഉണ്ടാവുക. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു.


കേസില്‍ ഒന്നും നാലും പ്രതികളായ പോലീസുകാരാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനകളാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മര്‍ദ്ദനത്തില്‍ ഇവരുടെ പങ്ക് ക്രൈംബ്രാഞ്ച് സംഘത്തിന് ബോധ്യപ്പെട്ടെന്നാണ് സൂചന.


രണ്ട് പോലീസുകാരനാണ് രാജ്കുമാറിനെ കൂടുതല്‍ മര്‍ദ്ദിച്ചത്. ഇതിനാല്‍ അത് സാധൂകരിക്കുന്ന മൊഴികളും തെളിവുകളും ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണസംഘം. അതേസമയം, പീരുമേട് ജയിലിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.

ഇന്നോ നാളെയോ ആയി ഇതിന്‍റെ റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് സമര്‍പ്പിക്കും.കേസില്‍ റിമാന്‍ഡിലുള്ള എസ്‌ഐ സാബു, സിപിഒ സജീവ് ആന്‍റണി എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി



Sharing is Caring