രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്‍ തിങ്കളാഴ്ച രാത്രി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അഭിഭാഷകന്‍ പുകഴേന്തി. 29 വര്‍ഷത്തിനിടെ ആദ്യമായാണ് നളിനി ആത്മഹത്യാശ്രമം നടത്തുന്നതെന്നും പുകഴേന്തി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ 29 വര്‍ഷമായി നളിനി വെല്ലൂര്‍ വനിത ജയിലിലാണ്.

നളിനിയും ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മറ്റൊരു തടവുകാരിയും തമ്മില്‍ വഴക്കുണ്ടായി. മറ്റു തടവുകാര്‍ വിഷയം ജയിലറെ അറിയിച്ചു. ഇതിനു പിന്നാലെ നളിനി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പുകഴേന്തി പറഞ്ഞു.

നളിനി ഇതിനു മുന്‍പ് ആത്മഹത്യാ ശ്രമം നടത്തിയിട്ടില്ലെന്നും അതിനാല്‍ യഥാര്‍ഥ കാരണം അറിയാന്‍ ആഗ്രഹിക്കുന്നതായും പുകഴേന്തി കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *