രാജസ്ഥാന് കോണ്‍ഗ്രസില്‍ ഇപ്പോള്‍ തര്‍ക്കങ്ങളില്‍ ഇല്ലെന്ന് സച്ചിന് പൈലറ്റ് പറഞ്ഞു. എന്നാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഇനി തുടര്‍ഭരണം നേടുമെന്നും 30 വര്‍ഷത്തെ ചരിത്രം തന്നെ തിരുത്തിയാകും ഭരണമെന്നും സച്ചിന് പൈലറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ചൈനയുടെ അതിര്‍ത്തി കടന്ന് കയറ്റ വിഷയത്തിലും വിഷയത്തിലും സച്ചിന് പൈലറ്റ് നിലപാട് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും, കേന്ദ്രത്തിന്റേത് വെറും ഒഴിഞ്ഞു മാറുന്ന സമീപനമാണെന്നും സച്ചിന് പൈലറ്റ് പറഞ്ഞു.

നയപരമായ നടപടികളിലേക്ക് കടക്കുമ്ബോള്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കണമെന്നും ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് ചിലത് മറയ്ക്കാന്‍ ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൈന്യത്തിനൊപ്പം രാജ്യം ഒന്നടങ്കം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.












