ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ രണ്ടാം മണിക്കൂറിലേക്ക് കടക്കുമ്ബോള്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം. വോട്ടെടുപ്പില്‍ ലീഡ് ഉറപ്പിച്ചതിന് പിന്നാലെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം. തുടങ്ങി യുവനേതാവ് സച്ചിന്‍ പൈലറ്റിന്‍റെ ചിത്രവുമായി അദ്ദേഹത്തിന്‍റെ അണികള്‍ ആഘോഷം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.













