രാജസ്ഥാനില്‍ നിന്നുള്ള ഓം ബിര്‍ല ലോക്‌സഭാ സ്‌പീക്കറാകുമെന്ന്‌ സൂചന


ജയ്‌പൂര്‍ > രാജസ്ഥാനിലെ കോട്ടാ-ബൂംദി മണ്ഡലത്തില്‍ നിന്നുള്ള എംപി ഓം ബിര്‍ല ലോക്‌സഭാ സ്‌പീക്കറാകുമെന്ന്‌ സൂചന. ഇതു സംബന്ധിച്ച്‌ ബിജെപിക്കുള്ളില്‍ ധാരണയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത്‌ ഷായുടെ വിശ്വസ്‌തനാണ്‌ ഓം ബിര്‍ല.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാംനാരായണ്‍ മീണയെ 2.5 ലക്ഷം വോട്ടുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ ഓം ബിര്‍ല രണ്ടാം വട്ടവും പാര്‍ലമെന്റിലെത്തിയത്‌. കഴിഞ്ഞ ലോക്‌സഭയില്‍ സ്‌പീക്കറായിരുന്ന സുമിത്രാ മഹാജന്‍ ഇക്കുറി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപി വീരേന്ദ്ര കുമാറിനെ തിങ്കളാഴ്‌ച പ്രോ ടേം സ്‌പീക്കറായി തെരഞ്ഞെടുത്തിരുന്നു. അംഗങ്ങളുടെ സത്യപ്രതിഞ്ജയ്‌ക്ക്‌ നേതൃത്വം നല്‍കിയത്‌ വീരേന്ദ്രകുമാറാണ്‌. സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്നതും പ്രോ ടേം സ്‌പീക്കറാണ്‌.




Sharing is Caring