രമേശ് ചെന്നിത്തല കഠിനാധ്വാനിയായിരുന്നു, വി ഡി പാഠവമുള്ള നേതാവ്’; ആശംസകള്‍ നേര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍


വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വിഡി സതീശന്‍ നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ തന്റെ പാഠവം തെളിയിച്ച നേതാവാണെന്നും പ്രതിപക്ഷ നേതൃത്വ സ്ഥാനത്തും തിളങ്ങാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും മുല്ലപ്പള്ളി അറിയിച്ചു. എന്നാല്‍ വിഡി സതീശനെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിന്റെ പ്രൊസിഡിയര്‍ തനിക്ക് അറിയില്ലെന്നും മുല്ലപ്പള്ളി തീരുമാനിച്ചു.


ഒപ്പം രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ചവെച്ചതെന്നും അത് മാതൃകാപരമായിരുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.

online news portal

  1. മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരത്തിന്റെ പൂര്‍ണ്ണരൂപം;

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വിഡി സതീശനെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി നാമനിര്‍ദേശം ചെയ്തു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് വിജയാശംസകള്‍. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ച്ചവെച്ചത്. അദ്ദേഹം കഠിനാധ്വാനിയാണ്. കോണ്‍ഗ്രസിന്റെ യശസ് ഉയര്‍ത്തിപിടിക്കാന്‍ വേണ്ടി പരമാവധി പരിശ്രമിച്ച സമുന്നത നേതാക്കളില്‍ മുന്നില്‍ നില്‍ക്കുന്ന നേതാവാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ പ്രകടനം സഭയില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ട് ഓരോരോ അഴിമതികളായി പുറത്ത് വന്നു. അതെല്ലാം തന്നെ വസ്തുതാപരമാണെന്ന് കേരള പൊതുസമൂഹത്തിന് മുന്നില്‍ തെളിയിക്കാന്‍ കഴിഞ്ഞു. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ അടയാളപ്പെടുത്തു.

വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിന്റെ പ്രോസീഡിയര്‍ ഒന്നും അറിയിയില്ല. രാവിലെ ഹൈക്കമാന്റ് അറിയിക്കുകയായിരുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവാണ് അറിയിച്ചത്. പിന്നീട് താരിഖ് അന്‍വറും അറിയിച്ചു. വിഡി സതീശന്‍ നിയമസഭയില്‍ ഒരു സാമാജികന്‍ എന്ന നിലയില്‍ തന്റെ പാഠവം തെളിയിച്ച നേതാവാണ്. അദ്ദേഹത്തിന് തീര്‍ച്ചയായും തല്‍സ്ഥാനത്ത് തിളങ്ങാന്‍ കഴിയും.



Sharing is Caring