ഗാസയിൽ മാധ്യമങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് കെട്ടിട ഉടമ. കെട്ടിട ഉടമയായ ജാവേദ് മെഹ്ദിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സംഭവത്തിൽ സമീപിച്ചിരിക്കുന്നത്. തന്റെ കെട്ടിടം തകർത്തതിലൂടെ യുദ്ധകുറ്റമാണ് ഇസ്രായേൽ ചെയ്‌തതെന്ന് കാണിച്ചാണ് പാലസ്തീൻകാരനായ കെട്ടിട ഉടമ അന്തരാഷ്ട്ര കോടതയിൽ പരാതി നല്കിയിരിക്കുന്നതെന്ന് ജാവേദിന്റെ അഭിഭാഷകനായ ഗിൽസ് ഡിവേഴ്‌സ് വ്യക്തമാക്കി.
മെയ് 15ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ പ്രവർത്തിക്കുന്ന ജ്വാല ടവർ തകർന്നത്. അൽ ജസീറ, അസോസിയേറ്റഡ് പ്രസ്സ് തുടങ്ങീയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ ജ്വാല ടവറിലാണ് പ്രവർത്തിച്ചിരുന്നത്. കൂടാതെ മാധ്യമപ്രവർത്തകരുടെ താമസസ്ഥലവും ജ്വാല ടവർ തന്നെയായിരുന്നു.

മാധ്യമങ്ങൾക്ക് നേരെ ഇസ്രായേലിന്റെ ആക്രമണം വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാൽ ടവറിൽ ആയുധധാരികൾ ഉണ്ടായിരുന്നവെന്ന ഇസ്രായേലിന്റെ വാദം തീർത്തും തള്ളിക്കളയുന്നതായി അഭിഭാഷകൻ ഗിൽസ് ഡിവേഴ്‌സ് അഭിപ്രായപ്പെട്ടു.













