രമേശ് ചെന്നിത്തലയ്ക്ക് ഫോണിലൂടെ വധഭീഷണി; സന്ദേശം ദുബായില്‍ നിന്ന്
Written by
in
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്നലെ രാത്രി വന്ന ഭീഷണി സന്ദേശം ദുബായില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കും.