ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം ദേശീയ ജനാധിപത്യ സഖ്യ (എന്‍.ഡി.എ) സര്‍ക്കാറിന് ശനിയാഴ്ച ഒരുവയസ് തികഞ്ഞു. കോവിഡ് വ്യാപനത്തിന്‍െറ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഓണ്‍ലൈനായി നടത്താനാണ് ബി.ജെ.പി തീരുമാനം. സര്‍ക്കാറിന്‍െറ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്കും ഇന്ന് തുടക്കമാകും. ഒന്നാം വാര്‍ഷികമായ ഇന്ന് 1000 ഓണ്‍ലൈന്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. രാജ്യവ്യാപകമായി 500 ഓണ്‍ലൈന്‍ റാലികളും വെര്‍ച്വല്‍ സമ്മേളനങ്ങളും നടത്തും.













