രണ്ടാം തവണയും ടിആര്‍എസ്; തെലങ്കാനയില്‍ ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു


ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാം തവണയാണ് റാവു മുഖ്യമന്ത്രി പദത്തിലേറുന്നത്.


കാലാവധി തീരാന്‍ മാസങ്ങള്‍ ശേഷിക്കെ മന്ത്രിസഭ പിരിച്ചുവിട്ട് നടത്തിയ തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ടിആര്‍എസ് സ്വന്തമാക്കിയത്. 119 അംഗ നിയമസഭയില്‍ 88 സീറ്റുകള്‍ റാവുവിന്റെ പാര്‍ട്ടി നേടി.


സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ 63 സീറ്റുകളോടെ അധികാരത്തിലേറിയെ ടിആര്‍എസ് ഇക്കുറി അതിലും വലിയ വിജയമാണ് സ്വന്തമാക്കിയത്.



Sharing is Caring