നിയമസഭയിലെ കറുത്ത ദിനമാണിതെന്ന് ചെന്നിത്തല; ഭരണം മാറിവരുമെന്ന് ഓര്‍ക്കണം

തിരുവനന്തപുരം: നിയമസഭയിലെ കറുത്ത ദിനമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. 15 തവണ ഇങ്ങനെ സത്യാഗ്രഹ സമരം നടന്നു. അന്നെല്ലാം ഒത്തുതീര്‍പ്പ് ശ്രമങ്ങളുണ്ടായി. മുഖ്യമന്ത്രിയുടെ നിലപാടിനെ അപലപിക്കുന്നു. ഭരണം മാറിവരുമെന്ന് ഓര്‍ക്കണം. ഭരണകക്ഷി പ്രശ്‌നമുണ്ടാക്കിയപ്പോള്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുനീറിനെ ഭ്രാന്തനെന്ന് മുഖ്യമന്ത്രി വിളിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.ഭരണപക്ഷം സഭ തടസപ്പെടുത്തുന്നത് ആദ്യമാണ്. സ്പീക്കര്‍ പ്രതിപക്ഷത്തിന് നീതി തന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *