ലോകേഷ് കനകരാജ് -രജനികാന്ത് കൂട്ടുകെട്ടില്‍ ‘കൂലി’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു . സിനിമയിലെ താരനിരയെക്കുറിച്ച് പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളില്‍ സജീവമാവുകയാണ് .
ചിത്രത്തില്‍ സത്യരാജ് മുതല്‍ ശോഭന വരെയുള്ള വൻ താരനിര തന്നെ വിവധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ഫഹദ് ഫാസിലും സിനിമയുടെ ഒരു ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ വന്ന് കൊണ്ടിരിക്കുന്നത് .

ഫഹദ് ലോകേഷിന്റെ ‘വിക്രം’ എന്ന സിനിമയില്‍ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടായി . അതിനാല്‍ ഈ ചിത്രത്തില്‍ ഒരു സുപ്രധാന വേഷം തന്നെയാണ് ഫഹദ് കൈകാര്യം ചെയ്യാൻ പോകുന്നത് .ഫഹദിന് ഇത് രജനികാന്തിനൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണിത്. അതേസമയം ഫഹദ് വേട്ടയ്യൻ എന്ന സിനിമയില്‍ ഭാഗമാകുന്നുണ്ട്.
രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങള്‍ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രം എല്‍ സി യുവിന്റെ ഭാഗമല്ല. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത് .
കൂലിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് .ലോകേഷ് കനകരാജിന്റെ ലിയോയുടെ വന്‍ വിജയത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്ര കൂടിയാണ് കൂലി. അതേസമയം സിനിമയ്ക്ക് വേണ്ടി രജനികാന്ത് വാങ്ങിയ പ്രതിഫലത്തെ പറ്റിയുള്ള വാർത്തകള്‍ ചർച്ച വിഷയമായിരുന്നു .ഷാരൂഖ് ഖാനേക്കാള്‍ പ്രതിഫലം സ്വീകരിക്കുന്ന താരം രജനികാന്താകാൻ സാധ്യതയുണ്ട് എന്നും 280 കോടി വരെ ലഭിച്ചേക്കുമെന്നുമെന്നാണ് റിപ്പോര്‍ട്ടുകള്‍.













