യോഗി ശകാരിച്ചു പുറത്താക്കിയതായി ബിജെപി എം എല്‍ എ

ലഖ്​നോ: ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബിജെപി എം എല്‍ എ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയതായി ദേശീയ മാധ്യമമായ എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.ബി.ജെ.പി ദലിത്​ എം.എല്‍.എ. ​​റോബര്‍ട്ട്​സ്​ഗഞ്ചില്‍ നിന്നുളള ഛോട്ടെ ലാല്‍ ഖര്‍വാറാണ്​ യോഗിക്കെതിരെ രംഗത്തെത്തിയത്​. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ യോഗി ശകാരിക്കുകയും പുറത്താക്കുകയും ചെയ്തുവെന്നാണ്​ ലാലി​ന്റെ ആരോപണം.

രണ്ടു തവണ യോഗിയെ കാണാനെത്തിയെന്നും എന്നാല്‍ അദ്ദേഹം കൂടികാഴ്​ചക്ക്​ തയാറാകാതെ പുറത്താക്കുകയാണുണ്ടായതെന്നും ചുണ്ടിക്കാട്ടി ഛോ​ട്ടെ ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ കത്തെഴുതി. ഛോട്ടെ ലാലി​​ന്റെ പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന്​ ​പ്രധാനമന്ത്രി മറുപടി നല്‍കി. യോഗി ആദിത്യനാഥ്​, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ്​ പാണ്ഡെ, ബി.ജെ.പി നേതാവ്​ സുനില്‍ ബന്‍സാല്‍ എന്നിവര്‍ക്കെതിരെയാണ്​ ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *