ന്യൂയോര്‍ക്ക്: കേംബ്രിജ് അനലിറ്റിക്ക വഴി വിവരങ്ങള്‍ ചോര്‍ന്ന ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ ഫെയ്‌സ്ബുക്ക് പുറത്ത് വിട്ടു. അഞ്ചര ലക്ഷത്തിലധികം ഇന്ത്യക്കാരുടേതടക്കം ഒമ്ബത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നത് അമേരിക്കന്‍ ഉപഭോക്താക്കളുടേതാണ്. ആകെ ചോര്‍ന്നവരില്‍ 81 ശതമാനവും അമേരിക്കക്കാരുടേതാണ്.ഒരു ബ്ലോഗിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിന്റെ പ്രതികരണം.
വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വലിയ തെറ്റാണ് ഉണ്ടായതെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വാര്‍ത്താസമ്മേളനത്തില്‍ തുറന്ന് പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അടുത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ സമഗ്രതയെ സംരക്ഷിക്കുന്നതിലാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധനല്‍കുന്നതെന്നും സക്കര്‍ ബര്‍ഗ് വ്യക്തമാക്കി














