തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം അനുവദിച്ചു. ഇരുവര്‍ക്കും ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. യൂണിവേഴ്സിറ്റി കോളജില്‍ പ്രവേശിക്കരുതെന്ന കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
വ്യവസ്ഥയില്‍ വീഴ്ച്ച സംഭവിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും ഉത്തരവില്‍ പറയുന്നു. ജൂലൈ 15- നാണ് യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസുമായി ബന്ധപ്പെട്ട് ശിവരഞ്ജിത്തിനെയും നസീമിനെയും പോലീസ് പിടികൂടുന്നത്. അതേസമയം പിഎസ്സി പരീക്ഷാക്രമക്കേടില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് ജയിലില്‍ തന്നെ കഴിയേണ്ടി വരും.














