യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പ്:കടുത്ത നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ്


youth-congress-protests-over-uncertainty-over-kpcc-presidency-post

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടുത്ത നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ്. പുതിയ സംസ്ഥാന കമ്മിറ്റിയോട് സഹകരിക്കില്ലെന്നാണ് സൂചന. പരിപാടികളില്‍ നിന്ന് വിട്ടുനിന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.


കെ എം അഭിജിത്തിനെ അധ്യക്ഷനാക്കാത്തതില്‍ എ ഗ്രൂപ്പിന് കടുത്ത അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഒജെ ജനീഷിനോട് എതിര്‍പ്പില്ലങ്കിലും ജാതി സമവാക്യങ്ങളുടെ പേരില്‍ ഒ ജെ ജെനീഷിനെ അധ്യക്ഷനാക്കാനായിരുന്നെങ്കില്‍ മുന്‍പ് എന്തിനാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തിയതെന്നാണ് ഗ്രൂപ്പുകള്‍ ചോദിക്കുന്നത്.


സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷിനെ അംഗീകരിക്കുന്നുവെങ്കിലും ബിനു ചുള്ളിയലിനെ അംഗീകരിക്കില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. യൂത്ത് കോണ്‍ഗ്രസില്‍ ഇതുവരെയില്ലാതിരുന്ന വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം എന്തിനാണെന്നും അത് അംഗീകരിക്കാനാകില്ലെന്നുമാണ് ഗ്രൂപ്പിന്റെ നിലപാട്. ബിനു ചുള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്തയാളാണെന്ന ഉയര്‍ത്തിക്കാട്ടിയാണ് എ ഗ്രൂപ്പ് എതിര്‍പ്പറിയിക്കുന്നത്.



Sharing is Caring