തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണര്‍ പി.സദാശിവത്തെ സന്ദര്‍ശിക്കും.
സര്‍വകലാശാലാ ഉത്തരക്കടലാസ് കെട്ടുകള്‍ പ്രതികളുടെ വീട്ടില്‍ നിന്നും യൂണിയന് ഓഫീസില്‍ നിന്നും കണ്ടെത്തിയതുള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു.














