യു.പി : അഖിലേഷ്- രാഹുല്‍ സംയുക്ത പ്രചാരണം ഇന്ന്


ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഇന്ന് സംയുക്തമായി പ്രചാരണം തുടങ്ങും. ലക്‌നൗവില്‍ ഇരുവരും വാര്‍ത്താ സമ്മേളനം നടത്തും. സഖ്യത്തിന് ശേഷം ഇരുവരും നടത്തുന്ന ആദ്യ വാര്‍ത്താസമ്മേളനമാണിത്.


രാമ ക്ഷേത്രം അടക്കമുള്ള ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് രാഹുലും അഖിലേഷും മറുപടി പറയുമെന്നാണ് വിലയിരുത്തല്‍.അഖിലേഷിന്റെയും രാഹുലിന്റെയും ചിത്രങ്ങള്‍ പതിച്ച ബോര്‍ഡുകളും ബാനറുകളും ചടങ്ങില്‍ പുറത്തിറക്കും.


ലഖ്‌നൗവിലെ ഹസ്രത് ഗഞ്ചിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ നിന്നാണ് ഇരുവരും പങ്കെടുക്കുന്ന റോഡ് ഷോ ആരംഭിക്കുന്നത്.സമാജ്!വാദി പാര്‍ട്ടി 298 സീറ്റുകളിലും കോണ്‍ഗ്രസ് 105 സീറ്റിലുമാണ് മത്സരിക്കുന്നത്.



Sharing is Caring