യു.പിയില്‍ എസ്.പി- കോണ്‍ഗ്രസ് സഖ്യത്തിന് ധാരണയായി


ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന് ധാരണയായി. കോണ്‍ഗ്രസും എസ്.പിയും ഒരുമിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് ഗുലാം നബി ആസാദ് പറഞ്ഞു. സഖ്യവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് 125 സീറ്റ് ആവശ്യപ്പെടുമെന്നാണ് സൂചന. ഇതോടെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറുമെന്ന് കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതും അറിയിച്ചു.


കഴിഞ്ഞ ദിവസങ്ങളിലായി എസ്.പി-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു.
പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷ സ്ഥാനവും സൈക്കിള്‍ ചിഹ്നവും ഇന്നലെ അഖിലേഷിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു നല്‍കിയിരുന്നു.


പാര്‍ട്ടി പിളര്‍ന്ന ശേഷം സൈക്കിള്‍ ചിഹ്നത്തിനു വേണ്ടി അഖിലേഷ് സിങ് യാദവും അഛന്‍ മുലായം സിങ് യാദവും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളിലായി തര്‍ക്കം തുടരുകയായിരുന്നു.



Sharing is Caring