യു​പി​യി​ല്‍ ലൈം​ഗീ​ക അ​പ​മാ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി തൂ​ങ്ങി​മ​രി​ച്ചു

മു​സാ​ഫ​ര്‍​ന​ഗ​ര്‍: യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ യു​പി​യി​ല്‍ ദ​ളി​ത് പീ​ഡ​നം തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു. മു​സാ​ഫ​ര്‍​ന​ഗ​റി​ല്‍ ലൈം​ഗീ​ക അ​പ​മാ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി തൂ​ങ്ങി​മ​രി​ച്ചു. മു​സാ​ഫ​ര്‍​ന​ഗ​റി​ലെ റാ​യ്പു​രി​ലാ​യി​രു​ന്നു സം​ഭ​വം.

പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​ത്. ചു​ടു​ക​ട്ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന യു​വ​തി​യെ ര​ണ്ടു പേ​രാ​ണ് അ​പ​മാ​നി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പ​രാ​തി​യു​മാ​യി യു​വ​തി​യും ഭ​ര്‍​ത്താ​വും ഫു​ഗാ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യെ​ങ്കി​ലും കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ല്ല.

ഇ​തോ​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ലാ​യ യു​വ​തി വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ എ​സ്‌ഐ സു​ഭാ​ഷ് ച​ന്ദ​യെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *