യു​ദ്ധ​വി​മാ​ന​ത്തി​ല്‍ യു​ദ്ധം; റ​ഫാ​ലി​ല്‍ ച​ര്‍​ച്ച​യ്ക്കു​ള്ള സ​ര്‍​ക്കാ​ര്‍ വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ച്‌ കോ​ണ്‍​ഗ്ര​സ്


ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ വി​ഷ​യ​ത്തി​ല്‍‌ പാ​ര്‍​ല​മെ​ന്‍റി​ല്‍ ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന സ​ര്‍​ക്കാ​ര്‍ വെ​ല്ലു​വി​ളി കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്തു. കോ​ണ്‍​ഗ്ര​സ് ച​ര്‍‌​ച്ച​ക​ളി​ല്‍​നി​ന്ന് ഓ​ടി​യൊ​ളി​ക്കു​ക​യാ​ണെ​ന്ന ധ​ന​മ​ന്ത്രി അ​രു​ണ്‍ ജെ​യ്റ്റ്ലി​യു​ടെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ല്ലു​കാ​ര്‍​ജു​ന്‍ ഗാ​ര്‍​ഗെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ്പീ​ക്ക​ര്‍ സു​മ​ത്രാ മ​ഹാ​ജ​ന്‍ ബു​ധ​നാ​ഴ്ച ഇ​തി​നാ​യി പ്ര​ത്യേ​ക സ​മ​യം തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് പാ​ര്‍​ല​മെ​ന്‍റി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വു കൂ​ടി​യാ​യ ഗാ​ര്‍​ഗെ ആ​വ​ശ്യ​പ്പെ​ട്ടു.


ജെ​യ്റ്റ്ലി വെ​ല്ലു​വി​ളി മു​ന്നോ​ട്ടു​വ​ച്ചു. ത​ങ്ങ​ള്‍ അ​ത് സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച ച​ര്‍​ച്ച​യ്ക്കാ​യി കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ണ്. ദ​യ​വാ​യി സ​മ​യം തീ​രു​മാ​നി​ക്കു​വെ​ന്ന് ഗാ​ര്‍​ഗെ ലോ​ക്സ​ഭ​യി​ല്‍ പ​റ​ഞ്ഞു. റ​ഫാ​ല്‍ വി​ഷ​യ​ത്തി​ല്‍ സം​യു​ക്ത പാ​ര്‍​ല​മെ​ന്‍റ​റി സ​മ​തി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യ​ത്തി​ല്‍ ഒ​ടു​വി​ല്‍ ച​ര്‍​ച്ച​യ്ക്കു സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധി​ത​മാ​യി​രി​ക്കു​ക​യാ​ണ്. ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം മു​ത​ല്‍ കോ​ണ്‍​ഗ്ര​സ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.


പാ​ര്‍​ല​മെ​ന്‍റി​ല്‍ ഗാ​ര്‍​ഗെ​യു​ടെ വെ​ല്ലു​വി​ളി​ക്ക് മ​റു​പ​ടി​യാ​യാ​ണ് ജെ​യ്റ്റ്ലി ച​ര്‍​ച്ച​യ്ക്കു ക്ഷ​ണി​ച്ച​ത്. നി​ങ്ങ​ള്‍​ക്ക് ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ എ​ത്ര​യും വേ​ഗം ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​കു എ​ന്നാ​യി​രു​ന്നു ഗാ​ര്‍​ഗെ​യു​ടെ വെ​ല്ലു​വി​ളി.



Sharing is Caring