വാഷിംഗ്ടണ്‍: യുഎസ് സുപ്രീംകോടതി ജസ്റ്റീസ് റൂത്ത് ബദര്‍ ജിന്‍സ്ബര്‍ഗ്(87) അന്തരിച്ചു. വാഷിംഗ്ടണ്‍ ഡിസിയിലെ വീട്ടില്‍ വച്ചാണ് അന്ത്യം. മെറ്റാസ്റ്റാറ്റിക് പാന്‍ക്രിയാസ് ക്യാന്‍സറിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.
സുപ്രീം കോടതിയുടെ ലിബറല്‍ നേതാവും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാളിയുമായിരുന്നു ജിന്‍സ്ബര്‍ഗ്. 1993ല്‍ അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണാണ് ജിന്സ്ബര്ഗിലെ ബെഞ്ചിലേക്ക് നാമനിര്‍ദേശം ചെയ്തത്.