യുപിയില്‍ ബിജെപി കേവലഭൂരിപക്ഷത്തിലേയ്ക്ക്


അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും ഉത്തര്‍ പ്രദേശില്‍ ബിജെപി ബഹുദൂരം മുന്നിലെത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 140 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. പിറകിലുള്ള എസ്‌പിയും ബി‌എസ്‌പിയും 30 സീറ്റുകള്‍ക്കടുത്തു മാത്രമാണ് മുന്നേറ്റമുള്ളത്.


ബിജെപി 140 സീറ്റില്‍ മുന്നേറുമ്പോള്‍ സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സഖ്യം 46 സീറ്റിലും മുന്നേറുന്നു. ഉത്തരാഖണ്ഡിലും ബിജെപി ഭരണം ഉറപ്പിച്ചു. രണ്ട് സംസ്ഥാനങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങളുമായി തെരുവുകളിലിറങ്ങി. യുപിയില്‍ മായാവതിയുടെ ബിഎസ്‌പി 28 സീറ്റുകളില്‍ മാത്രമണ് മുന്നിട്ട് നില്‍ക്കുന്നത്. ഉത്തര്‍പ്രദേശില്‍ 15 ജില്ലകളിലായി 73 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്ന്. പഞ്ചാബില്‍ 117 സീറ്റുകളിലേക്കാണ് മത്സരം. ഗോവയില്‍ 40 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുക്കുന്നത്.


ഉത്തരാഖണ്ഡില്‍ 13 ജില്ലകളില്‍ 70 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നു. മണിപ്പൂരില്‍ അഞ്ച് ജില്ലകളിലും. 22 സീറ്റുകളിലായി 98 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. 157 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണല്‍ രാവിലെ എട്ടുമണിയോടെയാണ് ആരംഭിച്ചത്. ഇലക്‌ട്രോണിക് വോട്ടിങ് രീതിയായതിനാല്‍ 12 മണിയോടെ തന്നെ മിക്ക സംസ്ഥാനങ്ങളിലെയും ഭരണം ആര്‍ക്കാണെന്ന് തിരിച്ചറിയാന്‍ സാധിക്കും.



Sharing is Caring