യുപിയില്‍ ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ച ദലിത് ബാലനെ അടിച്ചുകൊന്നു


ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ച ദളിത് ബാലനെ മര്‍ദിച്ചുകൊന്നു.
അലിഗഡിലെ നദ്രോയിലായിരുന്നു സംഭവം. പന്ത്രണ്ടുവയസുകാരനായ ബാലനെ അഞ്ച് കൗമാരക്കാര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത്.


ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി ബലൂണ്‍ കൊണ്ട് അലങ്കരിച്ചതായിരുന്നു ക്ഷേത്രം. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് മര്‍ദന വിവരം പുറത്തറിയിച്ചത്. ബലൂണില്‍ തൊട്ടയുടനെ പൊട്ടിപ്പോയതായി സുഹൃത്ത് പറയുന്നു. ഇതോടെ ക്ഷേത്രത്തില്‍നിന്നും കൗമാരക്കാരായ അഞ്ചു പേര്‍ ഇറങ്ങിവന്ന് ബാലനെ മര്‍ദിച്ചു. ഈ സമയം സുഹൃത്ത് ഓടിപ്പോയി ബാലന്റെ അമ്മയെ വിവരം അറിയിച്ചു.


ഇവര്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ മര്‍ദനമേറ്റ് അവശനിലയിലായിരുന്നു ബാലന്‍. ഉടന്‍ തന്നെ അമ്മ ബാലനെ അടുത്തുള്ള ക്ലിനിക്കിലും ഇവിടെനിന്ന് ജില്ലാ ആശുപത്രിയിലും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Sharing is Caring