യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മുതൽ പ്രചാരണ രംഗത്ത് സജീവമാകും


പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മുതൽ പ്രചാരണ രംഗത്ത് സജീവമാകും. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ജില്ലയിൽ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. P V അൻവർ MLAയുടെ പിന്തുണയോട സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നവരും പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഇന്നുമുതൽ സജീവമാകും.
അതേസമയം ഡോ പി. സരിന്റെ വിമത നീക്കത്തിന് ശ്രദ്ധകൊടുക്കേണ്ടതില്ലെന്നാണ് കെപിസിസി തീരുമാനം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ഇടങ്ങളിലും പ്രചാരണം സജീവമാക്കാൻ ഘടകങ്ങൾക്ക് നിർദേശം നൽകി.


സംസ്ഥാന സർക്കാരിനെതിരായ വിവാദ വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഡി.സി.സി മുൻകൈ എടുക്കണം. ബൂത്ത് കമ്മറ്റി യോഗങ്ങൾ പൂർത്തിയായ ഇടങ്ങളിൽ കൺവെൻഷനുകളിലേക്ക് കടക്കാനാണ് തീരുമാനം.എല്ലായിടത്തും മൂന്നു തവണയെങ്കിലും സ്ഥാനാർഥി എത്തുന്ന നിലയിൽ പ്രചാരണം ക്രമീകരിക്കാനും നിർദ്ദേശം നൽകി. വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധി എത്തും മുൻപ് തന്നെ പ്രചാരണത്തിൽ പരമാവധി മുന്നേറാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.




Sharing is Caring