സംസ്ഥാനത്തുടനീളമുള്ള 416 മദ്രസകളിൽ സംസ്‌കൃതം നിർബന്ധിത വിഷയമാക്കാൻ പദ്ധതിയിട്ട് ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോർഡ് . ഇതിനായി മദ്രസ ബോർഡ് നടപടികൾ ആരംഭിച്ചു. സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി എന്നാണ് വിശദീകരണം. സംസ്കൃതത്തെ കൂടാതെ കമ്പ്യൂട്ടറും പഠനവും ഉൾപ്പെടുത്തും.
സംസ്കൃത വകുപ്പുമായി ധാരണപത്രം ഒപ്പുവയ്ക്കാൻ ഔപചാരിക നിർദ്ദേശം തയ്യാറാക്കി.ബോർഡ് മദ്രസകളിൽ എൻസിഇആർടി സിലബസും അവതരിപ്പിച്ചു. ഈ വർഷം വിദ്യാർത്ഥികൾക്ക് 95 ശതമാനത്തിലധികം വിജയം ലഭിച്ചുവെന്ന് യുഎംഇബി ചെയർപേഴ്സൺ മുഫ്തി ഷാമൂൺ ഖാസ്മി പറഞ്ഞു.പാഠ്യപദ്ധതിയിൽ സംസ്‌കൃതം ചേർക്കുന്നത് അവരുടെ വിദ്യാഭ്യാസ വളർച്ചയെ ഗണ്യമായി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്‌കൃത വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഒന്നിലധികം മീറ്റിംഗുകൾ നടത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ നല്ല പ്രതികരണം ലഭിക്കുമെന്ന വിശ്വാസത്തിലാണെന്നും ഖാസ്മി വ്യക്തമാക്കി.സർക്കാർ അനുമതി ലഭിച്ചാൽ, ഈ മദ്രസകൾ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുന്നതിനായി സംസ്കൃത അധ്യാപകരെ റിക്രൂട്ട് ചെയ്യാൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു













