യുഡിഎഫ് മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണെന്ന് പിണറായി


25-1435218136-pinarayi-vijayan-12അരുവിക്കര: യു ഡി എഫിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.


സ്ത്രീകളെ പരസ്പരം കൈമാറുന്ന രീതിയിലേക്ക് മന്ത്രിമാര്‍ അധ:പതിച്ചിരിക്കുന്നെന്നും സരിതയുടെ ഫോണ്‍ സംഭാഷണം ഇതിനുള്ള തെളിവാണെന്നുമാണ് പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.


അധോലോക സംഘമാണ് സംസ്ഥാനം ഭരിക്കുന്നത്. മന്ത്രിസഭയെ സെക്‌സ് റാക്കറ്റാക്കി കേരളത്തെ അപമാനഭാരത്തിലേക്ക് തള്ളിവിട്ട ആ ആഭാസ ഭരണത്തിന് മറുപടി നല്‍കാനുള്ള അവസരമാണ് അരുവിക്കര തിരഞ്ഞെടുപ്പ്.

കേസൊതുക്കാന്‍ നേരിട്ട് കോഴ കൊടുത്ത ഒരു മുഖ്യമന്ത്രിയും കോഴ കൈയോടെ എണ്ണി വാങ്ങിക്കുന്ന ധനമന്ത്രിയുമാണ് കേരളത്തിലുള്ളത്. അഴിമതിയും കുറ്റകൃത്യങ്ങളും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് മൂടിവെക്കമ്പോള്‍ ഒളിക്യാമറകള്‍ ജനങ്ങളുടെ മൂന്നാം കണ്ണാകുമെന്നും പിണറായി പറഞ്ഞു.



Sharing is Caring