യുഎഇയില്‍ ബുധനാഴ്ച വരെ കനത്ത മഴയ്‌ക്കു സാധ്യത.

അബുദാബി: യുഎഇയില്‍ ബുധനാഴ്ച വരെ കനത്ത മഴയ്‌ക്കു സാധ്യത. ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച രാത്രി അബുദാബി, ദുബായ് എമിറേറ്റുകളില്‍ തുടങ്ങിയ മഴയും കാറ്റും ഞായറാഴ്ചയും തുടര്‍ന്നു.

വടക്കന്‍ എമിറേറ്റുകളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. പകല്‍ ആകാശം മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. തെക്കുപടിഞ്ഞാറു രൂപംകൊണ്ട ഉപരിതല ന്യൂനമര്‍ദ്ദമാണ് മഴയ്‌ക്ക് കാരണം. ചൊവ്വാഴ്ച കടലിലും തീരപ്രദേശങ്ങളിലും കൂടുതല്‍ മഴ ലഭിക്കും. യുഎഇയില്‍ 18 മാസംകൊണ്ട് ലഭിക്കുന്ന മഴയാണ് മൂന്ന് ദിവസത്തില്‍ ലഭിച്ചത്. രാജ്യത്ത് വര്‍ഷത്തില്‍ 100 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കാറ്.ജനുവരി മാസങ്ങളില്‍ ശരാശരി 10 മില്ലിമീറ്ററും എന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

അസ്ഥിരകാലാവസ്ഥയില്‍ ജലാശയങ്ങളും പര്‍വതപ്രദേശങ്ങള്‍, താഴ്വരകള്‍ തുടങ്ങിയവയും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. വാഹനമോടിക്കുമ്ബോള്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം. ഇലക്‌ട്രോണിക് ബോര്‍ഡുകളില്‍ ദൃശ്യമാവുന്ന വേഗപരിധി പാലിക്കുകയും വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായത്ര അകലംപാലിച്ച്‌ അതീവ ജാഗ്രതയോടെ ഓടിക്കുകയും വേണം. മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയില്‍ അബുദാബിയിലെ റോഡുകളിലെ വേഗപരിധി 80 കിലോമീറ്ററായി കുറയുമെന്നും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് നിര്‍ദ്ദേശം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *