യാര്‍ഡ് നവീകരണം; 6 ട്രെയിനുകള്‍ റദ്ദാക്കി


യാര്‍ഡ് നവീകരണത്തിന്റെ ഭാഗമായി അങ്കമാലിയില്‍ ആറു ട്രെയിനുകള്‍ റദ്ദാക്കി. വെള്ളിയാഴ്ച മുതല്‍ 12 വരെയാണ് റദ്ദാക്കിയത്. നാല് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കി. എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍ എറണാകുളം ജംഗ്ഷന്‍ പാസഞ്ചര്‍, 66611/66612 നമ്ബര്‍ എറണാകുളം പാലക്കാട് എറണാകുളം മെമു സര്‍വീസ്, 56373/56374 നമ്ബര്‍ ഗുരുവായൂര്‍ തൃശ്ശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ എന്നിവ റദ്ദ് ചെയ്തു.


നിസാമുദീനില്‍ നിന്ന് എറണാകുളത്തേക്കുള്ള മംഗള എക്‌സ്പ്രസ് വെള്ളി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. 16307/16308 നമ്ബര്‍ ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചാലക്കുടി മുതല്‍ ആലപ്പുഴ വരെ സര്‍വീസ് നടത്തില്ല. ഇതിന് പകരമായി തിരുവനന്തപുരം ഡല്‍ഹി കേരള എക്‌സ്പ്രസിന് ഈ ദിവസങ്ങളില്‍ ചാലക്കുടിയില്‍ സ്‌റ്റോപ്പുണ്ടാകും. ഏക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ റിസര്‍വ് ചെയ്ത യാത്രക്കാരെ കയറ്റാനാണിത്.


തിരുവനന്തപുരം ഷൊറണൂര്‍ വേണാട് എക്‌സ്പ്രസ് ശനിയാഴ്ച ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ സര്‍വീസ് നടത്തില്ല. എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ശനിയാഴ്ച ചാലക്കുടി മുതല്‍ എറണാകുളം വരെ സര്‍വീസ് നടത്തില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.



Sharing is Caring