യാത്രക്കാരിയെ പീഡിപ്പിച്ച്‌ വസ്ത്രം ഉരിഞ്ഞ് ഫോട്ടോ പകര്‍ത്തി; ഒല ഡ്രൈവര്‍ അറസ്റ്റില്‍


ബെംഗളൂരു: യാത്രക്കിടെ യുവതിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത ഒല ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വി അരുണ്‍ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെരിഫിക്കേഷനില്ലാതെ ഇയാളെ ഡ്രൈവറായെടുത്തതില്‍ വിശദീകരണം ആവശ്യപ്പെട്ട് ‘ഒല’ കമ്പനിയ്ക്കു പൊലീസ് നോട്ടിസ് അയച്ചു.


ആക്രമിക്കപ്പെട്ട യുവതി ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ പ്രതിയെ പോലീസ് പിടികൂടി. ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇരുപത്തിയാറുകാരിയായ യുവതി ടാക്‌സിയില്‍ ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തത്. ജൂണ്‍ ഒന്നിനു പുലര്‍ച്ചെ ബെംഗളൂരുവില്‍നിന്നു മുംബൈയ്ക്കുള്ള വിമാനയാത്രയ്ക്കാണു ടാക്‌സി വിളിച്ചത്.


സ്ഥിരം റൂട്ടില്‍ നിന്ന് മാറി വാഹനമോടിച്ചപ്പോള്‍ ചോദ്യം ചെയ്‌തെങ്കിലും എളുപ്പ വഴി എന്നായിരുന്നു യുവാവിന്റെ മറുപടി. യാത്രയ്ക്കിടെ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. ശബ്ദമുണ്ടാക്കിയാല്‍ മറ്റു ചിലരെ കൂടി വിളിച്ചു കൂട്ടമാനഭംഗത്തിനിരയാക്കുമെന്നും ഭീഷണിപ്പെടുത്തി.

അതിനിടെ യുവതിയുടെ വസ്ത്രങ്ങള്‍ അഴിപ്പിച്ച്‌ നഗ്‌നചിത്രങ്ങളെടുക്കുകയും ചെയ്തു. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചായിരുന്നു യുവതിയെ ഭീഷണിപ്പെടുത്തിയത്. ചിത്രങ്ങള്‍ വാട്‌സാപ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പൊലീസിന് ഇമെയില്‍ വഴി യുവതി പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്



Sharing is Caring