യശ്വന്ത് സിന്‍ഹ ബി ജെ പി വിട്ടു


ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ബി ജെ പി വിട്ടു. യശ്വന്ത് സിന്‍ഹയും ബി ജെ പി എം പി ശത്രുഘ്‌നന്‍ സിന്‍ഹയും ചേര്‍ന്ന് രൂപവത്കരിച്ച രാഷ്ട്ര മഞ്ചിന്റെ പട്‌നയിലെ വേദിയില്‍ വച്ചായിരുന്നു സിന്‍ഹയുടെ പ്രഖ്യാപനം.


കോണ്‍ഗ്രസ്, ആര്‍ ജെ ഡി, പാര്‍ട്ടി നേതാക്കളും ശത്രുഘ്‌നന്‍ സിന്‍ഹയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. “എല്ലാ തരത്തിലുമുള്ള പാര്‍ട്ടി രാഷ്ട്രീയത്തില്‍നിന്ന് താന്‍ ‘സന്യാസം’ സ്വീകരിക്കുകയാണ്. ബി ജെ പിയുമായുള്ള എല്ലാ ബന്ധവും ഇന്നത്തോടെ അവസാനിപ്പിക്കുന്നു”- അദ്ദേഹം പറഞ്ഞു.


എ ബി വാജ്‌പേയി മന്ത്രിസഭയില്‍ ധനം, വിദേശകാര്യ വകുപ്പുകളാണ് സിന്‍ഹ കൈകാര്യം ചെയ്തിരുന്നത്. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിക്കെതിരെ ശക്തമായ നിലപാടുകള്‍ സിന്‍ഹ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മകന്‍ ജയന്ത് സിന്‍ഹ നിലവില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമാണ്



Sharing is Caring