മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി

ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ പ്ര​വൃ​ത്തി​ക​ളും ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ന്നൊ​രു​ക്കം വി​ല​യി​രു​ത്താ​ൻ വി​ളി​ച്ചു കൂ​ട്ടി​യ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​തു സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം ന​ൽ​കി. വി​വി​ധ വ​കു​പ്പു​ക​ൾ​ക്കും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ ഫ​ണ്ട് ഒ​ക്ടോ​ബ​ർ 15ന​കം ന​ൽ​കാ​നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
ഈ ​മ​ണ്ഡ​ല​കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി 37 ഇ​ട​ത്താ​വ​ള​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​രു മാ​സ​ത്തി​ന​കം പ​ത്ത് ഇ​ട​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്നും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. 145 കോ​ടി രൂ​പ​യാ​ണ് ഇ​ട​ത്താ​വ​ള വി​ക​സ​ന​ത്തി​ന് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *