ആറ്റിലേക്ക് ചാടിയ സ്പെഷ്യല്‍ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മൂന്നാനിയിലെ തടയണയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങനാശേരി താലൂക്കിലെ സ്പെഷല്‍ വില്ലേജ് ഓഫീസര്‍ കങ്ങഴ ഇടയപ്പാറ കലാലയത്തില്‍ എന്‍. പ്രകാശ് (52) ആണ് മരിച്ചത്. മൂന്നാം ദിവസത്തെ തെരച്ചിലിനൊടുവില്‍ ആണ് മൃതദേഹം കണ്ടെത്താനായത്.
മണിമലയാറ്റില്‍ തെരച്ചില്‍ നടത്തിയത് കോട്ടയത്തു നിന്നെത്തിയ മുങ്ങല്‍ വിദഗ്ദരും, കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാ സേനയും, പൂഞ്ഞാര്‍ നന്മക്കൂട്ടം പ്രവര്‍ത്തകരും ആണ്.കങ്ങഴ സ്വദേശിയായ പ്രകാശ് മണിമല പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയത് തിങ്കളാഴ്ച്ച് രാവിലെ പത്തു മണിയോടെയാണ്.

രാവിലെ ഓഫീസിലേക്കാണെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇയാളുടെ വീട്ടിലോ ഓഫീസിലോ പ്രശ്നങ്ങളൊന്നുമില്ലെന്നും പോലീസ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.. ആളെ തിരിച്ചറിഞ്ഞത് ബാഗില്‍ നിന്നും കിട്ടിയ ഐഡി കാര്‍ഡില്‍ നിന്നാണ്.













