ജര്‍മ്മനിയില്‍ മ്യൂണിക് ഒളിംപിക്‌സ് സ്റ്റേഡിയത്തിനു സമീപം ഒളിംപ്യ ഷോപ്പിംഗ് മാളിലുണ്ടായ വെടിവെയ്പ്പില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വെടിവെയ്പ്പ് നടത്തിയത് ഒരാള്‍ മാത്രമാണെന്നും ആക്രമത്തിനു ശേഷം ഇയാള്‍ സ്വയം വെടിയുതിര്‍ത്തു ആത്മഹത്യ ചെയ്തുവെന്നും ജര്‍മ്മന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 18 വയസ്സുള്ള ആളാണ് ആക്രമിയെന്നും ഇയാളെ ഇതിനു മുന്‍പ് പൊലീസിന് അറിയില്ലെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ മൂന്ന് അക്രമികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയുണ്ടായ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് ഗുരുതരമായി പരുക്കുകളേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വൈകുന്നേരത്തോടെയുണ്ടായ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് ഗുരുതരമായി പരുക്കുകളേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം നടന്ന പ്രദേശത്തിന് ഒരു കിലോമീറ്ററോളം ദൂരെമാറിയാണ് ആക്രമിയുടെ മൃതദേഹവും പൊലീസ് കണ്ടെടുത്തത്. തീവ്രവാദി ആക്രമണം എന്നു തന്നെയാണ് ആക്രമണത്തെ വിലയിരുത്തുന്നതെങ്കിലും ആക്രമണത്തിന്‍രെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.














