മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമാണെന്ന് ബിജെപി നേതാവ്. മഹാരാഷ്ട്രയിലെ ബിജെപി വക്താവ് അവദൂത് വാഗാണ് വിചിത്ര വാദം ഉന്നയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരമാര്‍ശം.
ദൈവത്തെ പോലെയുള്ള ഒരു നേതാവിനെ ഇന്ത്യയ്ക്കു ലഭിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം മറാത്തി ചാനലിന് നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അവദൂതിന്റെ പരമാര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്തെ പറഞ്ഞു. നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള അവദൂതിന്റെ ശ്രമമാണ് ഇതെന്നും ഇതിന് കൂടുല്‍ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും അതുല്‍ പറഞ്ഞു.













