മോഹന്‍ലാല്‍ സംവിധായകനാകുന്നു, ദുല്‍ഖര്‍ നിര്‍മാതാവും! – ഇതൊരു തുടക്കം മാത്രം


നാല് പതിറ്റാണ്ടായി മലയാളിയുടെ അനുഭവ പ്രപഞ്ചത്തെ പലതരം വൈകാരികതകളിലൂടെ നടത്തിയ മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത ആഹ്ലാദത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇതിനിടയിലാണ് യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും വരുന്നത്.
താന്‍ നിര്‍മിക്കുന്ന പടങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്ന നിലപാടും താരമെടുക്കുന്നു. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന തരത്തിലുള്ള നിര്‍മ്മാണ കമ്ബനിയാണ് താന്‍ തുടങ്ങാന്‍ ഉദ്ദെശിക്കുന്നതെന്നും ദുല്‍ഖര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.


നിരവധി കഥകളാണ് താരമിപ്പോള്‍ കേള്‍ക്കുന്നത്. കഥ ഇഷ്ടമായാലും തിരക്കുകള്‍ മൂലം താരത്തിന് ആ സിനിമ ഏറ്റെടുക്കാന്‍ കഴിയാതെ വരാറുണ്ട്. അങ്ങനെ ഇഷ്ടപ്പെടുന്ന, അഭിനയിക്കാന്‍ കഴിയാത്ത സിനിമകള്‍ നിര്‍മിക്കാമെന്നാണ് ദുല്‍ഖര്‍ എടുത്തിരിക്കുന്ന തീരുമാനം.




Sharing is Caring