പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയ്ക്കകത്ത് ഏര്‍പ്പെടുത്തുന്ന സ്വീകരണങ്ങളില്‍ ബൊക്ക നല്‍കേണ്ടെന്ന കേന്ദ്ര നിര്‍ദേശത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
‘ഇക്കാര്യത്തില്‍ നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെന്നും അല്പനേരത്തെ സംതൃപ്തിക്കായി പൂക്കളെ നശിപ്പിക്കുന്നത് നമുക്ക് അവസാനിപ്പിക്കാമെന്നും നശിക്കാതെ എന്നെന്നും നില്ക്കുന്നതാകണം സമ്മാനമായി നല്‍കേണ്ടതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.’
ബൊക്കക്ക് പകരം പുസ്തകമോ ഖാദി ടവ്വലോ പൂവോ നല്കിയാല് മതിയെന്നും കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ മോദി തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.