മോദിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ തയ്യാര്‍- ചന്ദ്ര ബാബു നായിഡു

ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തയ്യാറാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. എന്നാലല്‍ അവസാന ശ്രമമെന്ന നിലയിലാണ് അവിശ്വാസപ്രമേയം കൊണ്ടുവരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവിശ്വാസം നല്‍കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളായ വൈ.എസ്ആര്‍ കോണ്‍ഗ്രസും ജനസേനയും സമര്‍പ്പിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രി തള്ളിയിരുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഒരു സര്‍വ്വകക്ഷിയോഗം സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമം നടത്തുന്നതായി തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) നേതൃത്വം അറിയിച്ചു.

ആന്ധ്രാപ്രദേശിന് നീതി ലഭിക്കുവാന്‍ അവസാനനിമിഷം വരെയും പരിശ്രമിക്കും. സമ്മര്‍ദ്ദങ്ങള്‍ ഒന്നും ഫലം കണ്ടില്ലെങ്കില്‍ മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് തെലുങ്ക് ദേശം പാര്‍ട്ടി പ്രസിഡന്റ് പറഞ്ഞു.

2018-19 വര്‍ഷത്തെ കേന്ദ്രബജറ്റില്‍ ആന്ധ്രാപ്രദേശിന് അര്‍ഹമായ വിഹിതം ലഭിച്ചില്ലെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു.ഇതില്‍ ബി.ജെ. പിക്കുമേല്‍ ടിഡിപിയും പ്രതിപക്ഷ പാര്‍ട്ടികളും സമ്മര്‍ദ്ദം ചെലുത്തി വരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *