മേ​രേ പ്യാ​രേ ദേ​ശ്വാ​സി​യോം..! മോ​ദി​ക്കെ​തി​രേ ഡ​ബ്സ്മാ​ഷു​മാ​യി ലാ​ലു പ്ര​സാ​ദ്


ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ഡ​ബ്സ്മാ​ഷ് പ​രി​ഹാ​സ​വു​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വ്. 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി​യും ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ളെ പ​രി​ഹ​സി​ച്ചാ​യി​രു​ന്നു ലാ​ലു​വി​ന്‍റെ ഡ​ബ്സ്മാ​ഷ്.


മേ​രേ പ്യാ​രേ ഭാ​യി​യോം ഓ​ര്‍ ബെ​ഹ​നോം.. എ​ന്നു തു​ട​ങ്ങു​ന്ന വീ​ഡി​യോ​യി​ല്‍ മോ​ദി​യു​ടെ അ​ച്ഛാ​ദി​ന്‍ പ്ര​സം​ഗ​ത്തി​നും ഇ​ന്ത്യ​യി​ലെ പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് 15-20 ല​ക്ഷം കൊ​ടു​ക്കു​മെ​ന്ന് പ​റ​യു​ന്ന​തി​നും അ​നു​സ​രി​ച്ചാ​ണ് ലാ​ലു ചു​ണ്ട​ന​ക്കു​ന്ന​ത്. ഇ​തൊ​രു ത​ട്ടി​പ്പാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് 17 സെ​ക്ക​ന്‍​ഡ് വീ​ഡി​യോ ഡ​ബ്സ്മാ​ഷ് അ​വ​സാ​നി​ക്കു​ന്ന​ത്. അ​ഴി​മ​തി​ക്കേ​സി​ല്‍ ജ​യി​ല്‍​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട ലാ​ലു, നി​ല​വി​ല്‍ റാ​ഞ്ചി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. എ​വി​ടെ​നി​ന്നാ​ണ് ഈ ​വീ​ഡി​യോ പ​ക​ര്‍​ത്തി​യ​തെ​ന്നു വ്യ​ക്ത​മ​ല്ല.




Sharing is Caring