തിരുവനന്തപുരം: കേരളത്തില്‍ അയ്യപ്പന്റെ പേരു പറയാന്‍ കഴിയില്ലെന്ന മോദിയുടെ പരാമര്‍ശത്തിനു വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയില്‍ ഭക്തര്‍ക്കു സംരക്ഷണം നല്കുകയാണുണ്ടായതെന്നും സന്നിധാനത്ത് അക്രമം നടത്തി കലാപമുണ്ടാക്കുകയായിരുന്നു ആര്‍എസ്എസ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ശബരിമലയില്‍ ഭക്തര്‍ക്കു സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സന്നിധാനത്ത് അക്രമം നടത്തി കലാപമുണ്ടാക്കുകയായിരുന്നു ആര്‍എസ്എസ് ലക്ഷ്യം. സര്‍ക്കാര്‍ ഇത് തടഞ്ഞു. അക്രമം എവിടെ നടന്നാലും കേസുണ്ടാകും. ഇതു കേരളമാണ്. തെറ്റു ചെയ്താല്‍ മുഖംനോക്കാതെ നടപടി സ്വീകരിച്ചിരിക്കും- മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി ശബരിമല വിഷയം പരാമര്‍ശിച്ചത്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഒരു പൗരന് അയ്യപ്പന്റെ പേര് പറയാന്‍ പോലും കഴിയില്ലെന്നും ശബരിമലയെക്കുറിച്ച് പറഞ്ഞാല്‍ ജയിലിലാകുന്ന അവസ്ഥയാണെന്നും മോദി പറഞ്ഞു.













