ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം മേയ് 17 വരെ നീട്ടാന്‍ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു. എന്നാല്‍ അന്താരാഷ്ട്ര ചരക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാവില്ല. വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച വിവരം പിന്നീട് അറിയിക്കുമെന്നും ഡി.ജി.സി.എ പ്രസ്താവനയിലൂടെ അറിയിച്ചു.
ചരക്ക് വിമാനങ്ങള്‍ക്ക് പുറമേ ഡി.ജി.സി.എ അനുമതി നല്കിയ പ്രത്യേക വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താം. ഇന്ത്യയില്‍ കുടുങ്ങിയ വിദേശ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ പല രാജ്യങ്ങളും വിമാനങ്ങള്‍ അയക്കുന്നുണ്ട്.
കോവിഡ് 19 പ്രതിരോധത്തിന്‍െറ ഭാഗമായി ലോക്ഡൗണ്‍ മേയ് 17 വരെ നീട്ടിയതോടെയാണ് വിമാന സര്‍വീസുകള്‍ നീട്ടിവെക്കുന്നതായി പ്രഖ്യാപനം ഉണ്ടായത്.