മെസ്സിക്ക് ഇരട്ടഗോള്‍; ബാഴ്സക്ക് ലാലിഗയില്‍ സൂപ്പര്‍ജയം


ക്യാപ്റ്റന്‍ ലയണല്‍ മെസ്സി രണ്ട് ഗോളുകളുമായി തിളങ്ങിയപ്പോള്‍ ലാലീഗയില്‍ ബാഴ്സലോണക്ക് സൂപ്പര്‍ ജയം. റയല്‍ വല്ലാഡോലിഡിനെ 5-1നാണ് കറ്റാലന്‍ സംഘം പരാജയപ്പെടുത്തിയത്.ഇതോടെ ബാഴ്സ ലാ ലിഗയില്‍ ഒന്നാമതെത്തി. രണ്ട് ഗോള്‍ നേടിയതിന് പുറമെ രണ്ട് ഗോളുകള്‍ക്ക് മെസ്സി ചരട് വലിക്കുകയും ചെയ്തു. റയല്‍ മാഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോ ശനിയാഴ്ച നടക്കാനിരിക്കെയാണ് ബാഴ്സയുടെ വിജയം.


രണ്ടാം മിനിറ്റില്‍ ക്ലെമന്‍റ് ലെന്‍ഗ്ലറ്റ് ാണ് ആദ്യ ഗോള്‍ നേടിയത്. 29ാം മിനിറ്റില്‍ അര്‍തുറോ വിദാല്‍ ലീഡ് രണ്ടാക്കി. 34, 75 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. 77ാം മിനിറ്റില്‍ സുവാരസിലൂടെ ബാഴ്സ ഗോള്‍ അഞ്ചിലെത്തി.




Sharing is Caring