മെസി അര്‍ജന്റീന ടീമിലേക്ക് തിരിച്ച് വരരുത്; തുറന്ന് പറഞ്ഞ് ഫുട്‌ബോള്‍ ഇതിഹാസം


സൂപ്പര്‍ താരം ലയണല്‍ മെസി അര്‍ജന്റീന ദേശീയ ടീമിലേക്ക് തിരിച്ചെത്തെരുതെന്ന് ഇതിഹാസതാരം മറഡോണ. ലോകകപ്പിന് ശേഷം ഇതുവരെ നടന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമുകളില്‍ നിന്ന് മെസി പിന്‍മാറിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇതിഹാസത്തിന്റെ പ്രതികരണം.


തുടര്‍ച്ചയായി മെസി കുറ്റപ്പെടുത്തലുകള്‍ക്ക് വിധേയനാകുന്നുണ്ട്. അര്‍ജന്റീന അവരുടെ പ്രതീക്ഷ മുഴുവന്‍ ഏല്‍പ്പിച്ചത് മെസിയുടെ ചുമലുകളിലാണ് എന്നത് ശരിതന്നെ. എന്നാല്‍, അത് സാധിച്ചില്ല. അതിന് മെസിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അതിനാല്‍ തന്നെ മെസി ദേശീയ ടീമിലേക്ക് തിരച്ചെത്തരുത്. വിരമിക്കല്‍ പ്രഖ്യാപിക്കണം. മെസിയില്ലാതെ അവര്‍ക്കത് നേടാന്‍ സാധിക്കുമോയെന്ന് നോക്കാംമെന്ന് മറഡോണ പറഞ്ഞു.


അര്‍ജന്റീനയുടെ അണ്ടര്‍-15 തോല്‍ക്കുന്നത് മെസിയുടെ കുറ്റം കൊണ്ട്, അര്‍ജന്റീന ലീഗിലെ മത്സരങ്ങള്‍ മത്സര ക്രമങ്ങള്‍ക്കും കുറ്റം മെസിക്ക് തന്നെയാണെന്നും വിമര്‍ശിച്ചുകൊണ്ട് മറഡോണ പറഞ്ഞു. എന്തിനും ഏതിനും മെസിയെ എല്ലാവരും കുറ്റപ്പെടുത്തുകയാണെന്നും അതുകൊണ്ട് തന്നെ മെസിയില്ലാതെ അര്‍ജന്റീന കളിക്കാന്‍ ഇറങ്ങട്ടെയെന്നും മറഡോണ പറഞ്ഞു. ദേശീയ ടീമിന് പഴയതു പോലുള്ള അഭിനിവേശം ഇല്ലെന്നും ഫുട്‌ബോള്‍ ഇതിഹാസം പറഞ്ഞു.

അര്‍ജന്റീനയുടെ താല്‍ക്കാലിക പരിശീലകന്‍ ലയണല്‍ സ്‌കലോണിയേയും മറഡോണ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സ്‌കലോണി നല്ല പയ്യനാണ്, എന്നാല്‍, അയാളെക്കൊണ്ട് ട്രാഫിക്ക് പോലും നിയന്ത്രിക്കാനാകില്ല, ആരാണ് അയാള്‍ക്ക് ദേശീയ ടീമിന്റെ ചുമതല കൊടുത്തതെന്നും മറഡോണ ചോദിച്ചു. 1978ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത സെസാര്‍ ലൂയിസ് മെനോറ്റിയെ ടീം പരിശീലകനാക്കണമെന്നും ഇതിഹാസ താരം മറഡോണ ആവശ്യം ഉന്നയിച്ചു.



Sharing is Caring