മെക്സിക്കോയിൽ രണ്ട് പിരമിഡുകള്‍ മഴയില്‍ തകര്‍ന്നു


മെക്സിക്കോയിലെ പുരാതന ഗോത്ര വിഭാഗക്കാര്‍ ഉപയോഗിച്ച്‌ വന്നിരുന്ന രണ്ട് പിരമിഡുകള്‍ മഴയില്‍ തകര്‍ന്നു. ശക്തമായ മഴയും കൊടുങ്കാറ്റും മൂലമാണ് നാശം സംഭവിച്ചത്.ജൂലൈ 30ന് പെയ്ത കനത്ത മഴയില്‍ പിരമിഡിന്റെ ഒരു വശം ഭാഗികമായി ഒലിച്ചു പോയി.


മെക്സിക്കോയിലെ പുരാതന ഗോത്ര വിഭാഗമായ പ്യുറെപെച്ച വിഭാഗമാണ് ഈ പിരമിഡുകളുടെ നിര്‍മ്മാണത്തിന് പിന്നില്‍.


ഇത്തരം പിരമിഡുകള്‍ യക്കാറ്റ പിരമിഡുകള്‍ എന്നാണ് അറിയപ്പെടുന്നത്. തങ്ങളുടെ ദൈവമായ കുരിക്വേരിക്ക് നരബലികള്‍ക്കായി പുരാതന പുരെപെച്ച ഗോത്രക്കാര്‍ ഉപയോഗിച്ചിരുന്ന പിരമിഡുകളാണ് ഇവ.പിരമിഡുകള്‍ തകര്‍ന്നത് വരാനിരിക്കുന്ന നാശത്തിന്റെ സൂചനയാണെന്നാണ് ഗോത്ര വിഭാഗം പറയുന്നത്. തകര്‍ച്ചയില്‍ പിരമിഡിനുള്ളിലെ ആറ് ശരീരങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി.

പിരമിഡിന്റെ ഭിത്തിയിലും മതിലുകളിലും വിള്ളല്‍ വീണിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച ഭാഗം വീണ്ടെടുക്കാനും പുതുക്കി പണിയാനുമുള്ള പദ്ധതികള്‍ ആരംഭിച്ചതായി മെക്‌സിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആന്ത്രോപോളജി ആന്‍ഡ് ഹിസ്റ്ററി അറിയിച്ചു.



Sharing is Caring