മൂന്നുവയസുകാരിയെ ബാലത്സംഗം ചെയ്ത് പെട്ടിയിലടച്ചു ; 18കാരന്‍ അറസ്റ്റില്‍


ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മൂന്നുവയസ്സുകാരിയെ അയല്‍വാസി ബലാത്സംഗത്തിനിരയാക്കി പെട്ടിയില്‍ അടച്ചു. രാംപുരയിലെ തണ്ഡ ടൗണിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 18കാരനായ പ്രതിയെ പൊലീസ് പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു.


പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരുമില്ലാത്ത നേരത്ത് അയല്‍വാസി മിഠായി കൊടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ബാലത്സംഗം ചെയ്യുകയും ബഹളം വെച്ച കുഞ്ഞിനെ പ്രതി പെട്ടിക്കുള്ളിലാക്കി പൂട്ടിവെക്കുകയുമായിരുന്നു. എന്നാല്‍ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ മുറിയിലെ പെട്ടിയില്‍ അടച്ചനിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.




Sharing is Caring