മു​ത്ത​ലാ​ഖ് ബി​ല്ലി​നെ എ​തി​ര്‍​ത്ത് തോ​ല്‍​പ്പി​ക്കു​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

ന്യൂ​ഡ​ല്‍​ഹി: മു​ത്ത​ലാ​ഖ് ബി​ല്ലി​നെ എ​ന്തു​വി​ല​കൊ​ടു​ത്തും എ​തി​ര്‍​ത്ത് തോ​ല്‍​പ്പി​ക്കു​മെ​ന്ന് മു​സ്ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ബി​ല്ല് പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ മു​സ്ലീം ലീ​ഗ് മു​ന്‍​കൈ എ​ടു​ക്കും. ബി​ല്ലി​നെ​തി​രേ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ യു​പി​എ​യ്ക്കു പു​റ​ത്തു​ള്ള ക​ക്ഷി​ക​ളു​ടെ കൂ​ടി സ​ഹാ​യം തേ​ടു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ബി​ല്ലി​നെ കോ​ണ്‍​ഗ്ര​സ് എ​തി​ര്‍​ത്തി​രു​ന്നി​ല്ല. ഉ​ത്ത​രേ​ന്ത്യ​ന്‍ സാ​ഹ​ച​ര്യം വ​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് അ​ന്ന് അ​ങ്ങ​നെ നി​ല​പാ​ടെ​ടു​ത്ത​ത്. പി​ന്നീ​ട് ലീ​ഗ് മു​ന്‍​കൈ​യെ​ടു​ത്താ​ണ് കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് മാ​റ്റി​യ​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മു​ത്ത​ലാ​ഖ് ബി​ല്‍ ച​ര്‍​ച്ച ചെ​യ്ത ദി​വ​സം ലോ​ക​സ​ഭ​യി​ല്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ത്താ​തി​രു​ന്ന​തി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും ഉ​യ​ര്‍​ന്നു​വ​ന്നി​രു​ന്നു. ഇക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പാര്‍ട്ടിക്ക് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *