മുസഫര്‍നഗര്‍ ട്രെയിന്‍ അപകടം: നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍


ഉത്തര്‍പ്രദേശ് മുസഫര്‍നഗറില്‍ കലിംഗ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 22 പേരുടെ മരണത്തിന് ഇടയായ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ റെയില്‍ വേ സസ്‌പെന്റ് ചെയ്തു. ചീഫ് ട്രാക്ക് എന്‍ജിനീയര്‍ അടക്കം നാലു പേരെ സ്ഥലം മാറ്റിയതായും അധികൃതര്‍ അറിയിച്ചു. മൂന്നു പേര്‍ക്ക് നിര്‍ബന്ധിത അവധിനല്‍കി.
അപകടം ഡ്രൈവറുടെ പിഴവു മൂലമെന്നാണ് പ്രാഥമിക നിഗമനം. ട്രാക്കില്‍ അറ്റകുറ്റപ്പണി കണ്ട് എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ഉന്നത റയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.എന്നാല്‍ ഔദ്യോഗികമായി അറിയിക്കാതെയുള്ള ട്രാക്ക് അറ്റകുറ്റപ്പണിയാണ് അപകടം ക്ഷണിച്ചുവരുത്തിയതെന്നും ആരോപണമുണ്ട്.


ശനിയാഴ്ചയാണ് പുരി-–ഹരിദ്വാര്‍–-കലിംഗ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റിയത്. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. നൂറിലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു.




Sharing is Caring