മുല്ലപ്പെരിയാറില്‍ ഓറഞ്ച് അലര്‍ട്ട്‌; ഡാം തുറന്നേക്കും; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ അണക്കെട്ടില്‍നിന്നു ജലം പെരിയാറിലേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുണ്ടെന്ന് തമിഴ്‌നാട് ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചു. അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 138 അടിയായി.ചെറുതോണിയില്‍നിന്നു വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

അതുകൊണ്ടു തന്നെ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍, പെരിയാര്‍ തീരത്തു താമസിക്കുന്നവര്‍ ജില്ലാ കലക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ക്യാംപുകളിലേക്ക് ഒഴിഞ്ഞുപോണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി അഭ്യര്‍ഥിച്ചു.

അതേസമയം ഇടമലയാര്‍ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി കടന്നു 169.02 മീറ്ററായി. 169 ആണ് പരമാവധി സംഭരണശേഷി.

കൊല്ലം ജില്ലയിലെ തെന്‍മല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 7 മണിയോടെ മൂന്ന് ഷട്ടറുകളും 60CM ല്‍ നിന്ന് 75 CM ലേക്ക് ഉയര്‍ത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *