മുല്ലപ്പെരിയാര്‍ സ്പില്‍വെയിലെ മുഴുവന്‍ ഷട്ടറുകളും പൂര്‍ണമായി താഴ്ത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി തമിഴ്‌നാട് നിലനിര്‍ത്തുകയാണ്. സെക്കന്റില്‍ 2207 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.
മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പും കുറഞ്ഞു. ഇടുക്കി ജലനിരപ്പ് 2401.12 ആണ് തിങ്കളാഴ്ച. 2402.50 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ഞായറാഴ്ചത്തെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് കൂേട്ടണ്ടി വരുന്ന സാഹചര്യം മഴ ദുര്‍ബലമായതോടെ ഒഴിവായേക്കും. നീരൊഴുക്ക് കുറയുന്നത് കണക്കാക്കി തുറന്ന ഷട്ടറുകളുടെ എണ്ണം ഞായറാഴ്ച മൂന്നായി കുറച്ചിരുന്നു. ഇതോടെ സെക്കന്‍ഡില്‍ പുറത്തേക്കൊഴുകുന്ന ജലം ഏഴുലക്ഷം ലിറ്ററായി കുറഞ്ഞു. മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ ഷട്ടറുകള്‍ അഞ്ചും അടക്കാനും സാധ്യതയേറി. 2403 ആണ് ഇടുക്കിയുടെ പൂര്‍ണ സംഭരണശേഷി.














