മുല്ലപ്പള്ളി രാമചന്ദ്രന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ഇടിച്ചത് അയ്യപ്പഭക്തരുടെ ബസ്


അങ്കമാലി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ അങ്കമാലി കരയാംപറമ്പ് സിഗ്നലില്‍ വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂരില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. അപടകത്തില്‍ ആര്‍ക്കും പരിക്കില്ല.


കരയാംപറമ്പില്‍ സിഗ്‌നല്‍ കാത്തു കിടക്കുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ മുന്നിലുണ്ടായിരുന്ന വാഹനത്തില്‍ ഇടിച്ചു. മൊത്തം ആറു വാഹനങ്ങളാണ് ഇത്തരത്തില്‍ അവിടെ അപകടത്തില്‍പ്പെട്ടത്.


മുല്ലപ്പള്ളി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. വാഹനം അപടകടത്തില്‍പ്പെട്ടതിനാല്‍ മറ്റൊരു വാഹനത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എയര്‍പോര്‍ട്ടിലേക്ക് പോയത്.



Sharing is Caring